ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും കുവൈറ്റിലേക്ക് നേരിട്ട് വരാൻ അനുമതി

  • 09/12/2020



 കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും നേരിട്ടുള്ള ഫ്ലൈറ്റ്  വഴി കുവൈറ്റിലേക്ക് വരാൻ അനുമതിയുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സാധുവായ റെസിഡൻസിയോ,  സാധുവായ എൻട്രി വിസ കൈവശമുള്ളവരോ ആയ  ആരോഗ്യ മന്ത്രാലയത്തിലെ  ജീവനക്കാർക്കാണ് കുവൈറ്റിലേക്ക് നേരിട്ട് വരാൻ അനുമതി. കർശനമായി കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ആരോ​ഗ്യമന്ത്രാലയത്തിലെ ജീവനക്കാരുടെ  ഫസ്റ്റ് ഡിഗ്രിയിൽ ഉൾപ്പെടുന്ന (ഭർത്താവ് - ഭാര്യ - മക്കൾ) എന്നിവർക്കും രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാം. അവർക്കും സാധുവായ  റെസിഡൻസിയോ അല്ലെങ്കിൽ സാധുവായ എൻട്രി വിസയോ ആവശ്യമാണ്. അതേസമയം, എല്ലാവരും കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ പ്രതിജ്ഞാബന്ധമാണെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  അറിയിച്ചു. 

Related News