കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷന് വൻ പ്രചാരം.. ഉപയോ​ക്താക്കൾ ഒരു മില്യൺ കടന്നു

  • 09/12/2020

കുവൈറ്റ് സിറ്റി;  മാർച്ചിൽ അവതരിപ്പിച്ച കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷൻ പത്ത് ലക്ഷം ഉപയോക്താക്കളെ മറികടന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) അറിയിച്ചു.  മൈ കുവൈറ്റ് മൊബൈൽ ഐഡി അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം ഉയർന്നതായി പിഎസിഐ ഡയറക്ടർ ജനറൽ മുസയ്ദ് അൽ അസൂസി വ്യക്തമാക്കി.  സിവിൽ ഐഡി കാർഡിന് ഡിജിറ്റൽ രീതി അവതരിപ്പിക്കുന്നതിൽ പിസിഐയുടെ വിജയം ഇതിൽ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആപ്ലിക്കേഷൻ വഴി സിവിൽ ഐഡി കാർഡ് ഉള്ള നിരവധി ആളുകൾക്ക് രാജ്യത്തേക്ക് മടങ്ങിവരാനും തിരിച്ചു പേകാനും സഹായിക്കുമെന്നും അൽ അസൂസി പറഞ്ഞു.

 എല്ലാ ബാങ്കുകളും പണമിടപാടിന് ആപ്പ് ദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ടെന്നും ചില ബാങ്കുകൾ അവരുടെ ഓൺലൈൻ സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അപ്ലിക്കേഷൻ ഉപയോ​ഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന  സിവിൽ ഐഡിയുടെ ഡിജിറ്റൽ വേർഷന് വേണ്ടി  കുവൈറ്റ് മൊബൈൽ ഐഡി ആപ്പ്  മാർച്ചിലാണ് പി‌സി‌ഐ പുറത്തിറക്കിയത്. 

Related News