കൊവിഡ് വാക്സിൻ ഉടനെത്തുമെന്ന പ്രതീക്ഷയിൽ കുവൈറ്റ്; വാക്സിൻ സ്വീകരിക്കാനുളള സൈറ്റുകൾ സജ്ജീകരിക്കുന്നു

  • 09/12/2020

ഈ മാസ അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ ഫലപ്രാപ്തി തെളിയിച്ച ഫൈസർ അടക്കമുളള കൊവിഡ് പ്രതിരോധ വാക്സിനുകൾ കുവൈറ്റിൽ എത്താനിരിക്കെ വിതരണം ചെയ്യാൻ വേണ്ടിയുളള സൈറ്റുകൾ സജ്ജീകരിക്കാനൊരുങ്ങുന്നു. സ്വദേശികൾക്കും വിദേശികൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കാൻ പ്രധാനമായിട്ടും മൂന്ന് സൈറ്റുകളാണ് സജ്ജീകരിക്കുന്നത്. ജഹ്‌റ, അഹ്മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലെ താമസക്കാർക്ക് വേണ്ടി സൈറ്റുകൾ സജ്ജീകരിക്കാനുളള ശ്രമത്തിലാണ് അധികൃതർ.  ജഹ്‌റയിലും അഹ്മദിയിലുമായിരിക്കും ഇവർക്ക് വാക്സിൻ വിതരണ കേന്ദ്രം സജ്ജമാക്കുക.   ഹവല്ലി, ക്യാപിറ്റല്‍, ഫര്‍വാനിയ എന്നീ ഗവര്‍ണറേറ്റുകളിലുള്ളവര്‍ക്കായി മിഷ്രെഫിലായിരിക്കും സൈറ്റ് സജ്ജീകരണങ്ങൾ ലഭ്യമാക്കുക. പ്രാസികൾക്കടക്കം രാജ്യത്തെ എല്ലാവർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കാനുളള പരിശ്രമത്തിലാണെന്ന് ആരോ​ഗ്യമന്ത്രാലയത്തിലെ അധികൃതർ അറിയിച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രവാസികൾക്ക് ഒരു ഫീസും ഈടാക്കില്ലെന്നും, പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. 

  ഒരു ദശലക്ഷം ഡോസ് ഫൈസർ വാക്സിനും, ഒരു ദശലക്ഷം 700,000 ഡോസ് മോഡേണ വാക്സിനും, 3 ദശലക്ഷം ഡോസ് "ഓക്സ്ഫോർഡ്-അസ്ട്രസെനെക" വാക്സിനും  കുവൈത്തിൽ എത്തുമെന്നാണ് റിപ്പോർട്ട് . ഈ വാക്സിനുകൾ  ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടാൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനാണ് നീക്കം.    രാജ്യത്ത് താമസിക്കുന്ന 2.8 ദശലക്ഷം ആളുകൾക്ക് ഇറക്കുമതി ചെയ്യുന്ന  5.7 ദശലക്ഷം ഡോസ് കൊറോണ വാക്സിനുകൾ മതിയാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. പ്രായമായവർ, വിട്ടുമാറാത്ത രോ​ഗങ്ങൾ ഉളളവർ, മെഡിക്കൽ സ്റ്റാഫുകൾ, ആരോഗ്യ പ്രവർത്തകർ, വിവിധ മുൻനിര പ്രവർത്തകർ, സുരക്ഷാ ഉദ്യാ​ഗസ്ഥർ, രാജ്യത്തെ സ്വദേശികൾ  എന്നിവർക്കാണ് പ്രാഥമിക ഘട്ടത്തിൽ വാക്സിനുകൾ നൽകുക. സ്വ​ദേശികൾക്ക് വാക്സിൻ നൽകിയതിന് ശേഷമാകും വിദേശികൾക്ക് വാക്സിൻ നൽകുക. 

Related News