കുവൈറ്റിൽ കൊവിഡ് വാക്സിന് ഒരുക്കുന്ന സജ്ജീകരണങ്ങൾ ആരോഗ്യമന്ത്രി പരിശോധിച്ചു

  • 09/12/2020


 കുവൈറ്റ് സിറ്റി; കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനും പ്രചാരണത്തിനുമുളള   മിഷ്രെഫിലെ ഹാളിൽ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങൾ   ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബാ പരിശോധിച്ച് വിലയിരുത്തി. ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡ, പബ്ലിക് സർവീസസ് അണ്ടർസെക്രട്ടറി ഡോ. പൊതുജനാരോഗ്യ അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ തിഷ, എഞ്ചിനീയറിംഗ് കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഡോ. ബുത്തൈന അൽ മുദഫ്, എഞ്ചിനീയർ ഇബ്രാഹിം അൽ നഹാം, മന്ത്രാലയത്തിലെ മറ്റ് ഉദ്യോ​​ഗസ്ഥരും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു. അതേസമയം, ജഹ്‌റ, അൽ-അഹ്മദി, മിശ്രെഫ് ​ഗ്രൗണ്ട് എന്നിവിടങ്ങളിൽ രാജ്യത്തൊട്ടാകെയുള്ള എല്ലാ സ്വദേശികൾക്കും താമസക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ആരോ​ഗ്യമന്ത്രാലയം  മൂന്ന് സൈറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്.  ചെയ്തു. ഈ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന "കൊറോണ" വാക്സിൻ സംഭരിക്കുന്നതിന് മന്ത്രാലയം പ്രത്യേക "കോൾഡ് സ്റ്റോറുകൾ" തയ്യാറാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  വാക്സിൻ  മൈനസ് 70 ഡി​ഗ്രി താപനിലയിൽ കോൾഡ് സ്റ്റോറുകൾക്ക് സംഭരിക്കാനാകുമെന്ന് അധികൃതർ  അറിയിച്ചു. മമുൻ​ഗണനാ വിഭാ​ഗത്തിൽ പെട്ടവർക്കായിരിക്കും ആധ്യഘട്ടത്തിൽ വാത്സിൻ ലഭ്യമാക്കുക.

Related News