കേന്ദ്ര നിര്‍ദേശങ്ങള്‍ തള്ളി, കര്‍ഷകര്‍ സമരം തുടരുന്നു; 14 ന് ദേശീയ പ്രക്ഷോഭം

  • 09/12/2020

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിന് എതിരെ നടക്കുന്ന സമരം തുടരും. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച അഞ്ച് നിര്‍ദേശങ്ങളും കര്‍ഷകര്‍ തള്ളി. കേന്ദ്ര സര്‍ക്കാര്‍ നിമയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. 

ഡിസംബര്‍ 14 ന് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്നതാണ് കര്‍ഷകരുടെ ആവശ്യം. അതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News