കുവൈറ്റിൽ റെസിഡൻസ് കാലാവധി കഴിഞ്ഞവരിൽ കൂടുതൽ പേരും പുതുക്കുന്നില്ല

  • 09/12/2020


കുവൈറ്റിൽ റെസിഡനസ് കാലാവധി കഴിഞ്ഞവരിൽ കൂടുതൽ പേരും പുതുക്കില്ലെന്ന് റിപ്പോർട്ട്. ഡിസംബർ 1 മുതൽ പ്രവാസികൾക്ക് റെസിഡൻസ് സ്റ്റാറ്റസ് ഭേ​ദ​ഗതി ചെയ്യാൻ അവസരം നൽകിയിട്ടുണ്ടെങ്കിൽ ഭൂരിഭാ​ഗം പേരും പുതുക്കുന്നില്ലെന്നാണ് റിപ്പോർട്ട്.  2020 ജനുവരിക്ക്​ മുൻപ്​ റെസിഡൻസ് കാലാവധി കഴിഞ്ഞവർക്ക്​ പിഴയടച്ച്​ വിസ സ്​റ്റാറ്റസ്​ നിയമവിധേയമാക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം  2 ലക്ഷത്തിനടുത്ത് പ്രവാസികൾ രാജ്യത്ത്  റെസിഡൻസ് സ്റ്റാറ്റസ് ഭേദ​ഗതി ചെയ്യാനുണ്ടെന്നാണ്  റിപ്പോർട്ട്. ഇതിൽ   ഡിസംബർ ഒന്നുമുതൽ ഇതുവരെ 2300 പേർ മാത്രമാണ് ഭേദ​ഗതി ചെയ്യാൻ​ അപ്പോയിൻമെന്റ്​ എടുത്തത്​. ഇതിൽ തന്നെ 400 പേർ മാത്രമാണ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി റെസിഡൻസ് നിയമ വിധേയമാക്കിയതെന്നും അധികൃതർ വ്യക്തമാക്കുന്നു​.

 റെസിഡൻസി പുതുക്കുന്നതിനുളള കാലയളവ് സന്ദർശക വിസക്കാർക്കും, റെസിഡൻസി കാലാവധി കഴിഞ്ഞവർക്കും നീട്ടി നൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.  റെസിഡൻസി വിസ കാലാവധി കഴിഞ്ഞവരും, സന്ദർശക വിസ കാലാവധി കഴിഞ്ഞവരും നിയമ നടപടി  ഒഴിവാക്കാൻ എത്രയും പെട്ടെന്ന് സ്റ്റാറ്റസ് പുതുക്കയോ രാജ്യം വിടുകയോ ചെയ്യണം, അല്ലാത്ത പക്ഷം ഇത്തരക്കാരെ കുവൈറ്റിലേക്ക് മടങ്ങിവരാത്തക്കവിധം നാടുകടത്തുമെന്നും ആഭ്യന്തമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

Related News