ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാന്‍ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ടുനല്‍കി ഇസ്ലാം മത വിശ്വാസി

  • 09/12/2020

ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ട് നല്‍കി മാതൃകയായിരിക്കുകയാണ് ഇസ്ലാം മത വിശ്വാസി. ബംഗളൂരു ജില്ലയിലെ ഹൊസക്കോട്ടെ എന്ന സ്ഥലത്താണ് എച്ച്എംജി ബാഷ ക്ഷേത്ര പണിയാന്‍ തന്റെ 50 ലക്ഷം വിലമതിക്കുന്ന ഭൂമി വിട്ട് നല്‍കിയിരിക്കുന്നത്. 

നിലവില്‍ അവിടെയുള്ള ഹനുമാന്റെ ക്ഷേത്രം വളരെ ചെറുതാണ്. അതിനാല്‍ കുടൂതല്‍ പേര്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തുമ്പോള്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രത്തിനായി സ്ഥലം നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്ന ബാഷ പറയുന്നു. തന്റെ ഈ തീരുമാനത്തില്‍ കുടുബവും പൂര്‍ണ പിന്തുണ നല്‍കിയതായി അദ്ദേഹം പറയുന്നു.

Related News