കര്‍ണാടക സര്‍ക്കാര്‍ ഗോവധ നിരോധന നിയമം പാസാക്കി

  • 09/12/2020

ഗോവധ നിരോധന ബില്‍ കര്‍ണാടക സര്‍ക്കാര്‍ പാസാക്കി. ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രകിയില്‍ ബിജെപി നല്‍കി വാഗ്ദാനമായിരുന്നു. അതിനാല്‍ അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ ഈ നിയമം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. 

കര്‍ണാടകയില്‍ നടപ്പിലാക്കിയ ഗോവവധ നിരോധന നിയമപ്രകാരം പശുവിനെ കൊന്നാല്‍ ഏഴു വര്‍ഷം വരെ തടവും പിഴയുമാണ്  ശിക്ഷയായി ലഭിക്കുക. കൂടാതെ എല്ലാ കന്നുകാലികളെയും ഗോമാംസമായി പരിഗണിക്കും എന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കര്‍ണാടകത്തില്‍ ഗോമാംസം നിരോധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 13 വയസിന് മുകളിലുള്ള എരുമകളെ അറക്കാന്‍ അനുവദിക്കും എന്നാണ് നിയമ മന്ത്രി ജെസി മധുസ്വാമി നല്‍കിയ മറുപടി.

Related News