​ഗാർഹിക തൊഴിലാളികളുടെ കുവൈറ്റിലേക്കുളള മടക്കം അടുത്ത തിങ്കളാഴ്ച മുതൽ

  • 10/12/2020

യാത്ര നിരോധിത രാജ്യങ്ങളിൽ നിന്നുളള  ​ഗാർഹിക തൊഴിലാളികൾ നേരിട്ട് കുവൈറ്റിലെത്തുന്നത് അടുത്ത തിങ്കളാഴ്ച മുതൽ.  ഇ​ന്ത്യ​യി​ൽ ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​ നി​ന്നുമാണ് ആദ്യഘട്ടത്തിൽ തൊഴിലാളികൾ മടങ്ങി  വരുന്നത്. ഇ​ന്ത്യ​യി​ൽ​നി​ന്ന്​​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 140 മു​ത​ൽ 160 ദീ​നാ​ർ വ​രെ​യാ​ണ്. ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്ന്​ 200 ദി​നാ​ർ വ​രെ നി​ര​ക്കു​യ​രും. തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 58 ക്വാ​റ​ന്റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​വൈ​റ്റ്​ എ​യ​ർ​വേ​സും ജ​സീ​റ എ​യ​ർ​വേ​​സു​മാ​ണ്​ വി​മാ​ന സ​ർ​വ്വീസ്​ ന​ട​ത്തു​ക.  പ്രതിദിനം 600 പേരാ കൊണ്ടുവരാനാണ് പദ്ധതി.

 4 മാസത്തിനുളളിൽ 80,000ത്തോളം പേരെ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് മടങ്ങിയെത്തിയാൽ ര​ണ്ടാ​ഴ്​​ച​ത്തെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി​ക്കി​ടെ മൂ​ന്ന്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്പോ​ൺ​സ​ർ​മാ​ർ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​​ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൊ​ണ്ടു​വ​രും. 270 ദി​നാ​റാ​ണ്​ ക്വാ​റ​ന്റൈൻ​​ ചെ​ല​വ്​ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. സവി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ക്വാ​റ​ന്റൈ​ൻ ചെ​ല​വ്​ സ്​​പോ​ൺ​സ​റി​ൽ​നി​ന്ന്​ ഈ​ടാ​ക്കും. കൊ​വി​ഡ്​ പ​രി​ശോ​ധ​ന സ​ർ​ക്കാ​ർ ചെ​ല​വി​ൽ ന​ട​ത്തും. ക്വാ​റന്റൈൻ കാ​ല​ത്ത്​ കൊ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചാ​ൽ ചി​കി​ത്സ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

Related News