കുവൈറ്റിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്

  • 10/12/2020

കുവൈറ്റ് സിറ്റി; കുവൈറ്റിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഈ വർഷം രണ്ടാം പാദത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട്. ഈ വർഷത്തെ രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം പല പ്രവാസികൾക്കും ജോലി നഷ്ടപ്പെടുകയും, സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. ഇതുകൊണ്ടാണ് നാട്ടിലേക്ക് പണം അയക്കുന്നതിൽ കുറവ് രേഖപ്പെടുത്താൻ പ്രധാന കാരണമെന്നാണ് സൂചന. ഈ വർഷം രണ്ടാം പാദത്തിൽ പ്രവാസികൾ നാട്ടിലേക്ക് പണം അയച്ച കണക്കുകൾ പ്രകാരം 21.96 ശതമാനം കുറഞ്ഞ് 1.056 ബില്യൺ ദിനാറായിട്ടുണ്ട്. അതേസമയം,  2020 ന്റെ ആദ്യ പകുതിയിൽ ഇത് 2.41 ബില്യൺ ദിനാറായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News