കുവൈറ്റ് വിപണയിൽ കൂടുതൽ ഇന്ത്യൻ ഉൾപ്പന്നങ്ങൾ എത്തിക്കാനുളള നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ.

  • 10/12/2020

കുവൈറ്റ് സിറ്റി : പ്രവാസികളുടെ ആവശ്യങ്ങൾ മുൻ നിർത്തി കുവൈറ്റ് വിപണയിൽ കൂടുതൽ  ഇന്ത്യൻ ഉൾപ്പന്നങ്ങൾ എത്തിക്കാനുളള നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ്. ഇന്ത്യൻ ഉൽപ്പന്നങ്ങളടക്കം  വിൽക്കുന്ന കുവൈറ്റിലെ ഓണ്‍കോസ്റ്റിന്റെ ഖുറൈന്‍ ഔട്ട്‌ലെറ്റില്‍ സന്ദർശിച്ച ശേഷമാണ് അംബാസിഡർ ഇക്കാര്യം വ്യക്തമാക്കിയത്.  

 ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഉൽപ്പന്നങ്ങൾ കുവൈറ്റ് വിപണിയിലേക്ക് എത്തിക്കാനുളള നീക്കങ്ങൾ നടത്തുമെന്നും  അദ്ദേഹം വ്യക്തമാക്കി.  കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഫ്രഷായി ലഭ്യമാവുന്നത് മലയാളി കൂടിയായ അംബാസഡറെ ആകര്‍ഷിച്ചു. ഓണ്‍കോസ്റ്റ്  ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഡോ. ടി.എ.രമേഷ്  അംബാസിഡറെ സ്വീകരിച്ചു. 

50000 ചതുരശ്ര അടിയിൽ വിശാലമായി ഒരുക്കിയ ഔട്ലെറ്റിൽ  ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്​. കുവൈത്ത്​ വിപണിയിൽ വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങൾ കാണാൻ സാധിക്കുന്നതിൽ സന്തുഷ്​ടി പ്രകടിപ്പിച്ച അംബാസഡർ അതിന്​ അവസരമൊരുക്കുന്ന ഓൺകോസ്‌റ് പോലെയുള്ള സ്ഥാപനങ്ങളെ അഭിനന്ദിച്ചു, 22- ഔട്ട്‌ലെറ്റുകളുള്ള ഓണ്‍കോസ്റ്റിന്റെ അടുത്ത സ്ഥാപനം ബിനീദ് അല്‍ഗറില്‍ ഉടന്‍ ആരംഭിക്കുമെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. ടി.എ. രമേശ് അറിയിച്ചു. ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതാണ് ഓൺകോസ്റ്റിന്റെ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
70e2f6f1-a7b6-4ca5-9160-9e592b642c3c.jpg



Related News