കുവൈത്തിൽ ദിവസേന 10000 പേർക്ക് വാക്‌സിൻ ലഭ്യമാക്കും; ആരോഗ്യ മന്ത്രി.

  • 10/12/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ  ദിവസേന 10000 പേർക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാ. അതിനായി കുവൈത്തിൽ മൂന്ന് ലൊക്കേഷനുകൾ സജ്ജമാണെന്നും, ഇവിടെനിന്നും ദിവസേന 10000 പൗരന്മാർക്കും താമസക്കാർക്കും  വാക്‌സിൻ സ്വീകരിക്കാനാവും, വാക്സിൻ കുവൈത്തിലേക്കെത്തിക്കാനായി മൂന്ന് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട് , നിലവിൽ 9 വാക്‌സിനുകളാണ് ലഭ്യമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് , അഹ്മദി, ജഹ്‌റ എന്നിവിടങ്ങളിലാണ് വാക്സിൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.

Related News