കുവൈത്തിലെത്തുന്ന വാക്സിനുകൾ സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജുകൾ സജ്ജീകരിച്ചു

  • 10/12/2020

കുവൈറ്റിൽ എത്തുന്ന   കൊവിഡ്  വാക്സിനായി ആരോഗ്യ മന്ത്രാലയം കോൾഡ് സ്റ്റോറേജ് ( തണുത്ത സംഭരണി) സജ്ജീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. മുന്ന് വാക്സിനേഷൻ സൈറ്റുകളായ ജഫ്റ ഗവർണറേറ്റ്, അഹ്‌മദി  ഗവർണറേറ്റ്, മിഷ്രഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ മൈതാനങ്ങളിലും കോൾഡ് സ്റ്റോറേജുകൾ  സ്ഥാപിക്കുമെന്ന്  അധികൃതർ അറിയിച്ചു .

 കൊവിഡ്  വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കാനുള്ള ശേഷി ഈ കോൾഡ് സ്റ്റോറേജുകൾക്ക്  ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. വാക്സിൻ നല്ല രീതിയിൽ സംരക്ഷിക്കാൻ ഇത്തരത്തിലുള്ള സ്റ്റോറേജു കൾ ആവശ്യമാണെന്നും അധികൃതർ പറയുന്നു. ഇത്തരത്തിൽ കോൾഡ് സ്റ്റോറേജുകളിൽ വാക്സിൻ സുരക്ഷിതമായി സൂക്ഷിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ മാസം അവസാനത്തിലോ അടുത്തവർഷം ആദ്യത്തിലോ വാക്സിൻ രാജ്യത്ത് എത്തുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ അധികൃതർ വ്യക്തമാക്കുന്നത്

Related News