വാടക വീട്ടില്‍ ജീവിച്ചവര്‍ക്ക് മനസിലാകും; പഴയ വീടിന്റെ ചിത്രം പങ്കുവെച്ച് സ്മൃതി ഇറാനി

  • 10/12/2020

താന്‍ ജനിച്ച് വളര്‍ന്ന വീടുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇന്‍സ്റ്റാഗ്രാമിലാണ് മന്ത്രി പഴ വീടിന്റെ ഫോട്ടോയും ഒപ്പം ഓര്‍മകളും പങ്കുവെച്ചിട്ടുണ്ട്. ഡല്‍ഹിയിലായിരുന്നു സ്മൃതി ഇറാനി താമസിച്ച് തന്റെ ആ പുരാതന വീട് സ്ഥിതി ചെയ്യുന്നത്. തന്റെ മുത്തച്ഛന്റെ ഓര്‍മ്മകള്‍ ഉള്ള വീടാണ് അതെന്നും സ്മൃതി ഇറാനി പറയുന്നു. 

ഓരോ പതിനൊന്ന് മാസം കഴിയുന്തോറും സാധനങ്ങള്‍ പാക്ക് ചെയ്ത് വീടുകള്‍ മാറുമ്പോള്‍ നമ്മുടെ മനസില്‍ ഉണ്ടാകുന്ന വികാരം എന്താണെന്ന് വാടക വീട്ടില്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് മനസിലാകും. സുഹൃത്തുക്കളെ ഉപേക്ഷിച്ചു പോകുന്ന വിഷമത്തില്‍ കുട്ടികള്‍ കരയും. നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഓര്‍മകള്‍ ഉണ്ടെങ്കില്‍ അത് പങ്കുവെയ്ക്കൂ എന്നും സ്മൃതി ഇറാനി തന്റെ കുറിപ്പില്‍ പറയുന്നു.

Related News