കുവൈറ്റിൽ കൊവിഡ് വാക്സിൻ എത്തിക്കുന്നതിന് മുന്നേ ലോകാരോ​ഗ്യ സംഘടനയുടെ അനുമതി വേണമെന്ന് ആവശ്യം

  • 10/12/2020

ഫലപ്രാപ്തി തെളിയിച്ച ഫൈസർ അടക്കമുളള വാക്സിൻ കുവൈറ്റിൽ എത്തിക്കാനുളള നടപടി പുരോ​ഗമിക്കവേ വാക്സിന് ലോകരോ​ഗ്യ സംഘടനയുടെ അനുമതി ആവശ്യമാണെന്ന് അധികൃതർ. ലോകാരോ​ഗ്യ സംഘടനയുടെ ഔ​ദ്യോ​ഗിക അം​ഗീകാരം ലഭിച്ചതിന് ശേഷമെ വാക്സിൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്താൽ മതിയെന്നാണ്    ആരോഗ്യ മന്ത്രാലയ  അധികൃതർ വ്യക്തമാക്കുന്നത്.  ബ്രിട്ടൻ ഉൾപ്പെടെ ചില രാജ്യങ്ങളിൽ കുത്തിവയ്പ്പ് തുടങ്ങിയിണ്ടെങ്കിലും  വാക്സിൻ സ്വീകരിച്ച ചിലർക്ക് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ പൂർണ്ണമായി ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം അടുത്ത നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് അധികൃതർ അറിയിക്കുന്നത്.  

Related News