മാങ്ങ മോഷ്ടിച്ചെന്ന കേസ്; പ്രതിയെ പത്ത് വര്‍ഷത്തിനുശേഷം കുറ്റവിമുക്തനാക്കി

  • 10/12/2020


മാങ്ങമോഷ്ടിക്കുകയും ഇത് ചോദ്യം ചെയ്ത ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത് കേസിലെ പ്രതികളില്‍ ഒരാളെ കോടതി വെറുതെ വിട്ടു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. 2008 ലാണ് സംഭവം നടന്നത്. റാഷിദ് അലി എന്നയാളുടെ തോട്ടത്തില്‍ കയറി ഫാരിദ്, ഫായിസ് അബ്ദുള്‍ എന്നിവരാണ് മാങ്ങ മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്ത റാഷിദ് അലിയെ പ്രതികള്‍ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. 

മാലിഹാബാദ് പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊലപാതക ശ്രമത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കേസ് നടന്നു കൊണ്ടിരിക്കുന്ന കാലയളവില്‍ തന്നെ സ്ഥലത്തിന്റെ ഉടമ റാഷിദ് അലി മരിച്ചു. ഫരീദ് എന്ന പ്രതിയെയാണ് കോടതി ഇപ്പോള്‍ വെറുതെ വിട്ടത്. ഇയാള്‍ കുറ്റ് ചെയ്തതായി തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്.

Related News