സിന്ദൂരം കഴിച്ച് യുവതി ആത്മഹത്യ ചെയ്തു

  • 10/12/2020

സിന്ദൂരം കഴിച്ച് 26കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. സരസ്വതി ദേവി എന്ന യുവതിയാണ് അമിത അളവില്‍ സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു. ജോലി സ്ഥലത്തേക്ക് മടങ്ങിയ ഭര്‍ത്താവ് കൂടെ കൂട്ടിയില്ല എന്ന കാരണത്തിനാണ് യുവതി ആത്മഹത്യ ചെയ്തത്. 

യുവതിയുടെ ഭര്‍ത്താവ് വിതാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്. അവധി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ തന്നെയും കൂടെ കൊണ്ടു പോകണം എന്ന് ദേവി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭര്‍ത്താവ് അതിന് തയ്യാറായില്ല. മകളെ നോക്കി വീട്ടില്‍ ഇരിക്കാനാണ് ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇതിന്റെ ദേഷ്യത്തില്‍ യുവതി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

Related News