അച്ഛന്റെ പേര് ഇമ്രാന്‍ ഹാഷ്മി, അമ്മ സണ്ണി ലിയോണ്‍; വിദ്യാര്‍ത്ഥിയുടെ പ്രവേശന കാര്‍ഡില്‍ അന്വേഷണം

  • 10/12/2020

വിദ്യാര്‍ത്ഥിയുടെ  പ്രവേശന കാര്‍ഡില്‍ വ്യാജ വിവരങ്ങള്‍ നല്‍കി എന്ന സംശയത്തില്‍ സര്‍വകലാശാല അന്വേഷത്തിന് ഉത്തരവിട്ടു. ബിഹാറിലെ മുസര്‍ഫര്‍പുറിലാണ് സംഭവം നടന്നത്. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പ്രവേശന കാര്‍ഡില്‍ അച്ഛന്റെ പേര് ഇമ്രാന്‍ ഹാഷ്മി എന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണിലിയോണ്‍ എന്നുമാണ് നല്‍കിയിരിക്കുന്നത്. 

ചുവന്ന തെരുവായ ചതുര്‍ഭുജന്‍ സ്താന്‍ എന്നാണ് സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളില്‍ നല്‍കിയിരിക്കുന്നത്. പ്രവേശന കാര്‍ഡ് പരിശോധനയ്ക്കിടെ ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതര്‍ സംശയം ഉന്നയിച്ചു. തുടര്‍ന്ന് സര്‍വകലാശാല തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ വിദ്യാര്‍ത്ഥിക്ക് എതിരെ നടപടി സ്വീകരിക്കും.

Related News