കുവൈറ്റിൽ വീണ്ടും കൊവിഡ് വൈറസ് വ്യാപനത്തിന് സാധ്യത; പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

  • 11/12/2020

കുവൈറ്റിൽ കൊവിഡ് വൈറസ് രോ​ഗികൾ വർധിക്കാൻ സാധ്യത. കൊവിഡ് പ്രോട്ടോക്കോളുകൾ  പാലിക്കുന്നതിൽ പലരും പരാജയപ്പെട്ടതിനാൽ കൊവിഡ് കേസുകളിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.  കഴിഞ്ഞ ശനിയാഴ്ച ആസ്ഥാനത്ത് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെയും അംഗങ്ങളുടെയും  സമ്മേളനങ്ങളാണ് കൊവിഡ് വ്യാപനം വർധിക്കുന്നതിലേക്ക് നയിച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് കേസുകളിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.  തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുളള  ആഘോഷ പരിപാടികൾ  ആസ്ഥാനത്തെ തിരക്ക് വർധിപ്പിച്ചു. പലരും കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചില്ല. 

 മാസ്ക് ധരിക്കാത്തവരും, സാമൂഹിക അകലം പാലിക്കാത്തവരും നിരവധി ഉണ്ടായിരുന്നെന്നും, ഇത് വരാനിരിക്കുന്ന ദിവസങ്ങളിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും അധികൃതർ പറയുന്നു. രോ​ഗലക്ഷണങ്ങളില്ലാതെ പലർക്കും രോ​ഗം വരുന്നുണ്ടെന്നും, രോ​ഗമില്ലെന്ന് കരുതി സമ്പർക്കത്തിലൂടെ മറ്റ് പലർക്കും വൈറസ് ബാധിക്കാനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.   സമ്പർക്കം ഒഴിവാക്കണമെന്നും,  അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്ന് പുറത്തുപോകരുതെന്നും, കൊവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News