കുവൈറ്റിൽ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ അപകടം ; രണ്ട് പ്രവാസികൾ​ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

  • 11/12/2020

കുവൈറ്റിൽ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് നേപ്പാളികൾക്ക് ​ഗുരുതര പരിക്കേറ്റു.  സിറിയൻ യുവതി ഓടിച്ചിരുന്ന കാറാണ് സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ നേപ്പാളികളെ ഇടിച്ച് തെറിപ്പിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഇവരെ മുബാറക് അൽ കബീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാ​ഗ്ദാദ് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം ഒരു വർഷം ശരാശരി 243 അപകടങ്ങൾ സീബ്രാ ലൈനിൽ വച്ച് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.



Related News