കുവൈറ്റിൽ പ്രവാസിയെ മർദ്ദിച്ച് 165 ദിനാർ കൊളളയടിച്ചു

  • 11/12/2020

കുവൈറ്റ് സിറ്റി;   നഗരത്തിൽ വച്ച്  ഒരു ബംഗ്ലാദേശിയെ കൊള്ളയടിച്ച മൂന്ന് പേർക്കെതിരെയുളള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയെന്ന് അധികൃതർ അറിയിച്ചു. കാറിൽ വന്ന അജ്ഞാതരാണ് ബം​ഗ്ലാദേശുകാരനെ കൊളളയടിച്ചത്.  കാറിലുണ്ടായിരുന്നവർ തന്നെ ആക്രമിച്ചതായും 165 ദിനാർ പേഴ്സിൽ  നിന്ന് കൊള്ളയടിച്ചതായും ബംഗ്ലാദേശുകാരൻ സാൽഹിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും  പരാതിക്കാരൻ പറയുന്നു. 

Related News