കുവൈറ്റിൽ ഇന്ത്യക്കാരന്റെ 50 ദിനാറും രണ്ട് സെൽ ഫോണുകളും കൊളളയടിച്ചു

  • 11/12/2020


കുവൈറ്റിൽ ഇന്ത്യക്കാരനായ യുവാവിനെ കൊളളയടിച്ചതായി പരാതി. ഒരാൾ തന്റെ പേഴ്സും രണ്ട് മൊബൈൽ ഫോണുകളും കൊളളയടിച്ചെന്ന് സാൽഹിയ പൊലീസ്റ്റേഷനിൽ യുവാവായ ഇന്ത്യക്കാരൻ പരാതി നൽകി.   രണ്ടുപേർ തന്റെ അരികിലെത്തി വാഹനം നിർത്തി വലിച്ചിഴച്ച് കൊണ്ടുപോയെന്നും, ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വച്ച്  തന്റെ രണ്ട് സെൽ ഫോണുകളും, പേഴ്സിലുണ്ടായിരുന്ന 50 ദിനാറും കൊളളയടിച്ചെന്ന് പരാതിക്കാരൻ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Related News