കുവൈറ്റിൽ കൊവിഡ് രോ​ഗികൾ കുറയുന്നു; ഏറ്റവും വലിയ ക്വാറന്റൈൻ കേന്ദ്രം അടച്ചു

  • 11/12/2020

കുവൈറ്റിൽ പ്രതിദിന കൊവിഡ് രോ​ഗികൾ കുറയുന്ന പശ്ചാത്തലത്തിൽ  രാജ്യത്തെ ഏറ്റവും വലിയ ക്വാറന്റൈൻ കേന്ദ്രം അടച്ചു.  കൊവിഡ് വൈറസ് രോ​ഗികൾക്ക് വേണ്ടി  ജാബർ അൽ അഹമ്മദ് സ്റ്റേഡിയത്തിൽ പൊതുമരാമത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ക്വാറന്റൈൻ കേന്ദ്രമാണ് അടച്ചത്. കഴിഞ്ഞ 10 മാസത്തിനിടെ അയ്യായിരത്തിലധികം ആളുകൾക്ക്  കേന്ദ്രത്തിൽ  ചികിത്സ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വക്താവ് വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിനെതിരെയുളള രാജ്യത്തിന്റെ വിജയമാണ് ക്വാറന്റൈൻ കേന്ദ്ര അടയ്ക്കാൻ കാരണമായതെന്ന് കേന്ദ്ര മേധാവി ഡോ. മുഹമ്മദ് അൽ ജാസ്മി പറഞ്ഞു.
കൊവിഡിനെതിരെയുളള പോരാട്ടത്തിന് രാജ്യത്ത് ആദ്യം തുടങ്ങിയ ക്വാറന്റൈൻ കേന്ദ്രവും, രാജ്യത്ത് ഏറ്റവും കൂടുതൽ രോ​ഗികളെ ഉൾക്കൊളളിക്കാൻ ശേഷിയുളളത് ഈ കേന്ദ്രമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related News