കല്യാണം വെബ്കാസ്റ്റ് വഴി; സദ്യ പാര്‍സലായി വീട്ടില്‍ എത്തും

  • 11/12/2020


കൊറോണ വന്നതോടെ വിവാഹങ്ങള്‍ നടത്തുന്നതിന് വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. വളരെ കുറച്ച് പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിക്കാന്‍ സാധിക്കുന്നത്. ഇതിലിടയ്ക്ക് വെബ്കാസ്റ്റിംഗ് വിവാഹമാണ് ഇപ്പോള്‍ പുതിയ ട്രെന്‍ഡായി മാറുന്നത്. 

വെബ്കാസ്റ്റിംഗ് വഴിയാണ് വിവാഹം നടത്തുന്നത്. ശേഷം സദ്യ പാര്‍സലായി വീടുകളില്‍ എത്തിച്ച് കൊടുക്കും. കല്യാണക്കത്തും ഭക്ഷണം വിളമ്പാനുള്ള നിര്‍ദേശങ്ങളും പാര്‍സലിന്റെ കൂടെ നല്‍കിയിട്ടുണ്ടാകും. വിവാഹ കത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ പാസ്‌വേര്‍ഡ് അടിച്ച് കയറിയാല്‍ വിവാഹവും കാണാം. ഇത്തരത്തില്‍ നടത്തിയ വിവാഹ സദ്യയുടെ ചിത്രങ്ങളും ക്ഷണക്കത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Related News