കുവൈറ്റിൽ വ്യാജ മദ്യം വിൽക്കുന്ന വലിയ പ്രവാസി സംഘം അറസ്റ്റിൽ

  • 12/12/2020


കുവൈറ്റ് സിറ്റി;  കബാദിലെ ഒരു ക്യാമ്പിൽ നിന്ന് വ്യാജ വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഏഷ്യൻ സംഘം അറസ്റ്റിൽ. രഹസ്യ വിവരത്തെ തുടര്‍ന്ന് ഹവല്ലി പൊലീസ് നടത്തിയ പരിശോധനയിലാണ് ഏഷ്യൻ  സംഘം അറസ്റ്റിലാത്.  നിരവധി ആളുകൾ വ്യാജ വിദേശ  മദ്യം നിർമ്മിക്കുകയും പ്രശസ്ത ബ്രാൻഡുകളുടെ ലേബലുകളിൽ  മദ്യം വിൽക്കുകയുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഉദ്യോ​ഗസ്ഥർ നടത്തിയ  തിരച്ചിലിൽ മദ്യം നിർമ്മിക്കാൻ ഉപയോ​ഗിച്ച ഉപകരണങ്ങൾ, ചാരായം വാറ്റിയെടുക്കാൻ ഉപയോ​ഗിച്ച ഉപകരണങ്ങൾ,  മദ്യം പാക്കിംഗ് ചെയ്യാൻ ഉപയോ​ഗിച്ച ഉപകരണങ്ങൾ, സ്റ്റിക്കറുകൾ, ഒരു ബോട്ടിൽ ക്യാപ് സീലിംഗ് മെഷീൻ എന്നിവ  കണ്ടെടുത്തു. പ്രതികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. 

Related News