കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ ഐസിടി സംവിധാനം ഏർപ്പെടുത്തുന്നതിന് 83 ദശലക്ഷം ദിനാർ അനുവദിച്ചു

  • 12/12/2020

കുവൈറ്റ് സിറ്റി:  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ടി 2) പുതിയ പാസഞ്ചർ ടെർമിനലിൽ ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ, സെക്യൂരിറ്റി സിസ്റ്റം (ഐസിടി) നടപ്പിലാക്കുന്നതിനായി   83 ദശലക്ഷം ദിനാർ പൊതുമരാമത്ത് മന്ത്രാലയം അനുവദിച്ചു.

 വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ ഉള്ള  എല്ലാ യാത്രാ വിശ്രമ കേന്ദ്രങ്ങളെയും ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നതിനാൽ ഇത്തരത്തിലുള്ള ഒരു കരാർ വളരെ പ്രാധാന്യം ആണെന്നും അധികൃതർ വ്യക്തമാക്കുന്നു.

 പുതിയ ടെർമിനലിൽ ഏർപ്പെടുത്തുന്ന  ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സംവിധാനത്തിൽ ഭാവിയിൽ കൂടുതൽ പുരോഗതി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ കരാറിന് അനുവദിച്ച തുകയും കോവിഡ്  വൈറസിന്റെ   പ്രത്യാഘാതങ്ങളും പഠിക്കാൻ റെഗുലേറ്ററി അധികൃതർ പൊതുമരാമത്ത് മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related News