കുവൈറ്റിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ മടക്കം; 1000 സ്വദേശികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു

  • 12/12/2020


നിരോധിത  രാജ്യങ്ങളിൽ നിന്ന്  കുവൈറ്റിലേക്കുളള ​ഗാർഹിക തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നിം ആദ്യ വിമാനങ്ങൾ തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.  വിദേശകാര്യ ആരോഗ്യ മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് വിദേശത്ത് അംഗീകൃത മെഡിക്കൽ ലബോറട്ടറികളിൽ നിന്ന് പരിശോധന നടത്തിയ  ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമുള്ള ഗാർഹിക തൊഴിലാളികൾ ആണ് ആദ്യഘട്ടത്തിൽ കുവൈറ്റിലേക്ക് മടങ്ങി വരുന്നത്. 

ഗാർഹിക തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് ബെൽസലാമ.കോം എന്ന ഓൺലൈൻ വെബ്‌സൈറ്റ് വഴിയും, ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്ത സ്വദേശികളുടെ ​ എണ്ണം   ആയിരത്തോളം ആയെന്നും അധികൃതർ അറിയിച്ചു.
​ഗാർഹിക തൊഴിലാളികൾക്ക്  ഓൺലൈനിലൂടെ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിലും പിസിആർ ടെസ്റ്റ് എടുക്കുന്നതിലുമുളല സ്വദേശികളുടെ എണ്ണം വർധിച്ച് വരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യയിൽ നിന്ന് മദ്രാസ്, ഡൽഹി വിമാനത്താവളങ്ങളിൽ നിന്ന് രണ്ട് കുവൈറ്റ് എയർവേയ്‌സ് വിമാനങ്ങളും രണ്ട് അൽ ജസീറ എയർവേയ്‌സ് വിമാനങ്ങളും ഉൾപ്പെടെ 4 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച, ഫിലിപ്പൈൻസിൽ നിന്ന് ആദ്യത്തെ വിമാന പുറപ്പെടും. പ്രതിദിനം 600 ​ഗാർഹിക തൊഴിലാളികളെയാണ് മടക്കിക്കൊണ്ടുവരുന്നത്.

​ഗാർഹിക തൊഴിലാളികളെ മടക്കി കൊണ്ടുവരുന്നതിനുള്ള പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനി (എൻ‌എ‌എസ്) ​ഗാർഹിക തൊഴിലാളികൾക്ക് ക്വാറന്റൈനുമായി താമസിക്കാൻ നിരവധി ഹോട്ടലുകളും ഹോട്ടൽ താമസസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ബ്നീദ് അൽ-ഗാർ, കുവൈറ്റ് സിറ്റി, സാൽമിയ, ഫിന്റാസ്, ഫർവാനിയ, അൽ-റാക്കി, മഹബുല, അബു ഹലിഫ  തുടങ്ങി ഒൻപതോളം ഏരിയകളിൽ സജ്ജീകരിച്ച അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെ നിരവധി താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  

Related News