ശമ്പളം വൈകി; ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു

  • 12/12/2020


ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു. ഐഫോണ്‍ നിര്‍മാതാക്കളായ വിസ്ട്രണ്‍ കോര്‍പ്പറേഷന്റെ യൂണിറ്റിലാണ് സംഘര്‍ഷം നടന്നത്. രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്. മെച്ചപ്പെട്ട ശമ്പളം നല്‍കുന്നില്ല, ശമ്പളം വൈകുന്നു എന്നീ കാരണങ്ങള്‍ ചൂട്ടിക്കാട്ടിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. 

തങ്ങളെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായി ജീവനക്കാര്‍ ആരോപിക്കുന്നു. കൂടുതല്‍ സമയം ജോലി ചെയ്താലും മെച്ചപ്പെട്ട ശമ്പളം നല്‍കാന്‍ തയ്യാറാകുന്നില്ല. 12 മണിക്കൂര്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം 7-8 മണിക്കൂര്‍ ജോലി ചെയ്തു എന്ന് കാണിച്ച് 200-300 രൂപ മാത്രമാണ് ദിവസേന ശമ്പളമായി നല്‍കുന്നത് എന്നും ജീവനക്കാര്‍ ആരോപിക്കുന്നു. 

രാവിലെ നടന്ന സംഘര്‍ഷത്തിനിടയില്‍ രണ്ട് വാഹനങ്ങള്‍ക്ക് ജീവനക്കാര്‍ തീയിട്ട് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 80 ഓളെ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related News