ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്

  • 12/12/2020

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തെ ചികിത്സിക്കുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും വൃക്കകള്‍ ഏത് നിമിഷവും തകരാറിലാകാം എന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. 

അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related News