ജീന്‍സും, ടീ ഷര്‍ട്ടും പാടില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

  • 12/12/2020

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കുന്നു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ വരുമ്പോള്‍ ജീന്‍സ്, ടീ ഷര്‍ട്ട്, വള്ളി ചപ്പല്‍ എന്നിവ ധരിക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 

ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. കരാര്‍ തൊഴിലാളികള്‍ക്കും ഈ നിര്‍ദേശങ്ങള്‍ എല്ലാം ബാധകമാണ്. ജീന്‍സ്, ടീ ഷര്‍ട്ട് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് മോശം തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാരണമാകും എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Related News