രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കര്‍ഷകരെ ഉപയോഗിക്കുന്നു: നിര്‍മല സീതാരാമന്‍

  • 12/12/2020

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭത്തെ വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ കര്‍ഷകരെ ഉപയോഗിക്കുന്നു എന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. അത്തരക്കാരില്‍ നിന്നും കര്‍ഷകര്‍ വിട്ട് നില്‍ക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. 

കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണ് എന്നും അവര്‍ ആരോപിച്ചു. പ്രക്ഷോഭത്തെ ദേശവിരുദ്ധര്‍ ഹൈജാക്ക് ചെയ്തു. കര്‍ഷകരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും നിര്‍മല സീതാരാമന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Related News