BREAKING NEWS.. കുവൈറ്റിൽ കൊവിഡിനെതിരെ അടിയന്തര ഉപയോ​​ഗത്തിന് ഫൈസർ-ബയോടെക് വാക്സിൻ നൽകാൻ അനുമതി

  • 13/12/2020





കുവൈറ്റ് സിറ്റി;  കൊവിഡിനെതിരെ  അടിയന്തിര ഉപയോ​ഗത്തിന് ഫൈസർ-ബയോടെക് വാക്സിന് അനുമതി നൽകിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഡിസിൻ രജിസ്ട്രേഷൻ, സൂപ്പർവിഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെയും സംയുക്ത സമിതി വാക്‌സിൻ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയതായി ഫാർമസ്യൂട്ടിക്കൽ ആന്റ് ഫുഡ് സൂപ്പർവിഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പ്രസ്താവനയിൽ പറഞ്ഞു.  വാക്സിൻ വിലയിരുത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും നിയോ​ഗിച്ച കമ്മിറ്റിയാണ് അടിയന്തര ഉപയോ​ഗത്തിനുളല അനുമതി നൽകിയത്.  വാക്‌സിനിലെ സുരക്ഷയും ഗുണനിലവാരവും സമഗ്രമായി അവലോകനം ചെയ്തതിനെ തുടർന്നാണ് സമിതിയുടെ തീരുമാനം. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളും അൽ ബദർ അവലോകനം ചെയ്തതായി സമിതി അറിയിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡി‌എ) ഇന്നലെ ഫൈസർ-ബയോ‌ടെക് വാക്സിന്റെ  അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയിരുന്നു.

Related News