കര്‍ഷക പ്രതിഷേധത്തിന് പിന്തുണ അറിയിച്ച്് ശശി തരൂര്‍

  • 13/12/2020

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ശശി തരൂര്‍ എംപി. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ജന്തര്‍ മന്ദറില്‍ ധര്‍ണ്ണയിരിക്കുന്ന കോണ്‍ഗ്രസ് എംപിമാരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടത്. കര്‍ഷകര്‍ക്ക് പറയാനുള്ള കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്നും ശശി തരൂര്‍ ധര്‍ണ്ണയില്‍ സംസാരിക്കവെ പറഞ്ഞു.

Related News