കുവൈറ്റിൽ നിന്ന് ഈജിപ്തിലേക്ക് നേരിട്ട് വിമാന സർവ്വീസിന് അനുമതി

  • 13/12/2020

കൊവിഡ് നിയന്ത്രണ വിധേയമായതോടെ  കുവൈറ്റിൽ നിന്ന്  ഈജിപ്തിലേക്ക് നേരിട്ട് വിമാന സർവ്വീസിന് അനുമതി നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.  ഈജിപ്ത് എയറിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈജിപ്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുന്നതിൽ കുവൈത്തിന് എതിർപ്പില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കൊവിഡ് പ്രോട്ടോക്കോളുകൽ പാലിച്ച് രണ്ട് രാജ്യങ്ങൾക്കിടയിലും വിമാന സർവ്വീസ്  പുനരാരംഭിക്കുന്നതിനുള്ള ആദ്യ പടിയാണിതെന്നും അധികൃതർ അറിയിച്ചു.
ഇരുരാജ്യങ്ങളും  തമ്മിലുള്ള ഏകോപനത്തിലൂടെ വരും ദിവസങ്ങളിൽ മടക്ക വിമാനങ്ങളുടെ തീയതി നിശ്ചയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News