നോബൽ സമ്മാനം നേടിയ ഡബ്ല്യുഎഫ്‌പിയെ അഭിനന്ദിച്ച് കുവൈത്തിന്റെ വിദേശകാര്യ മന്ത്രി

  • 13/12/2020

കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയും ആക്ടിംഗ് ഇൻഫർമേഷൻ മന്ത്രിയുമായ ഷെയ്ക്ക് ഡോ. അഹ്മദ് നാസർ മുഹമ്മദ് അൽ സബ ലോക ഭക്ഷ്യ പദ്ധതിയുടെ (ഡബ്ല്യുഎഫ്‌പി) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബിയസ്‌ലിയുമായി ചർച്ച നടത്തി. ലോകമെമ്പാടുമുള്ള പട്ടിണിയും ദാരിദ്ര്യവും നേരിടുന്നതിൽ പ്രധാന പങ്കുവഹിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതിൽ ഷെയ്ക്ക് ഡോ. അഹ്മദ് ഡബ്ല്യുഎഫ്‌പിയെ അഭിനന്ദിച്ചു.  യോഗത്തിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അൽ ജറല്ല, കെ.എഫ്.ഇ.ഡി ഡയറക്ടർ ജനറൽ അബ്ദുൽ വഹാബ് അൽ ബദർ, അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അമൽ അൽ ഹമദ്,  ഡെപ്യൂട്ടി അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അഹ്മദ് അൽ-ഷുറൈം എന്നിവർ പങ്കെടുത്തു.

Related News