ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷം; കേക്കിനായി കൂട്ടത്തല്ല് നടത്തിയ പ്രവര്‍ത്തകര്‍

  • 13/12/2020


എന്‍സിപി നേതാവ് ശരത് പവാറിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിനിടെ കേക്കിനായി അടികൂടുകയാണ് പ്രവര്‍ത്തകര്‍. കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തകര്‍ കേക്കിനായി ബഹളം വെച്ചത്. 

ശരത് പവാറിന്റെ 80-ാം പിറന്നാള്‍ ആഘോഷമായിരുന്നു നടന്നത്. ഇതിനായി വലിയ കേക്കും ഒരുക്കിയിരുന്നു. പലരും ആഘോഷത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെപ്പോലും കൂട്ടിയാണ് വന്നത്. കേക്ക് മുറിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. കേക്കിനായി എല്ലാവരും ഒരുമിച്ച് ബഹളം വെയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Related News