കുവൈറ്റിൽ വികലാംഗയായ സ്വദേശി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; പ്രവാസിയെ നാടുകടത്തും

  • 13/12/2020

കുവൈറ്റിൽ കാർ വാഷറായി ജോലി ചെയ്യുന്ന ബംഗ്ലാദേശുകാരൻ വികലാംഗയായ സ്വദേശിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു.  സംഭവത്തിൽ പ്രതിയായ ബംഗ്ലാദേശുകാരനെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.     തന്റെ വീട്ടിൽ പ്രവേശിച്ച ബംഗ്ലാദേശുകാരൻ തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്ന്  സ്വദേശിയായ യുവതി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിനെ  വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് സ്വദേശി  യുവതിയുടെ വീട്ടിൽ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പ്രതി സമ്മതിച്ചു. അതേസമയം യുവതി വൈകല്യമുള്ള ആളായിരുന്നു എന്ന് പ്രതിക്ക് അറിയില്ലായിരുന്നു എന്നാണ് പോലീസിനോട് വ്യക്തമാക്കിയത്. സംഭവത്തിൽ പ്രതിയെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Related News