കുവൈറ്റിൽ ഇരുപതിനായിരം ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി ഇന്ത്യൻ യുവതി നാടുവിട്ടു

  • 13/12/2020

കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായ ഇന്ത്യൻ യുവതി  വനിതാ പോൺസറുടെ  20,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചുവെന്ന് പരാതി. 29  വയസ്സുള്ള സ്പോൺസർ ആണ് ഏരിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ ഇന്ത്യൻ യുവതി ക്കെതിരെയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.  ഗാർഹിക തൊഴിലാളിയായ യുവതി രാജ്യം വിട്ടിട്ടുണ്ടെന്നും  യുവതിയെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ കേസ് ഇന്റർപോളിന് കൈമാറിയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Related News