കുവൈറ്റിൽ സ്വദേശിവൽക്കരണം തുടരുന്നു; പൊതുമരാമത്ത് മന്ത്രാലയത്തിലെ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നു

  • 13/12/2020

കുവൈറ്റ് സിറ്റി; പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിൽ  ജോലി ചെയ്യുന്ന 80 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി (എം‌പിഡബ്ല്യു)   ഇസ്മായിൽ അൽ ഫൈലകവി അറിയിച്ചു. അടുത്ത ഘട്ടത്തിൽ മന്ത്രാലയം നടപ്പാക്കാൻ ആ​ഗ്രഹിക്കുന്ന സ്വദേശിവൽക്കരണ പദ്ധതിയുടെ ഭാ​ഗമായി വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ  മന്ത്രാലയത്തിൽ നിയമിക്കുമെന്നും, മന്ത്രാലയത്തിന്റെ പ്രവർത്തന സംവിധാനം വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.    മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കൺസൾട്ടന്റ്, അക്കൗണ്ടന്റ്, എഞ്ചിനീയർമാർ എന്നിവരെയാണ് ജോലിയിൽ നിന്നും പിരിച്ചുവിടുന്നത്. ഇതിനുപുറമെ പ്രത്യേക കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും പിരിച്ചുവിടുമെന്ന് അദ്ദേഹം പറഞ്ഞു. പിരിച്ചുവിടാൻ പോകുന്ന 80 പ്രവാസി ജീവനക്കാരുടെ പേരുകളും വിവരങ്ങളും അടങ്ങിയ  പട്ടിക മന്ത്രാലയം അയച്ചിട്ടുണ്ടെന്നും,  നിയമപരമായ നടപടിക്രമവുമായി ബന്ധപ്പെട്ട് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇസ്മായിൽ അൽ ഫൈലകവി കൂട്ടിച്ചേർത്തു.  

Related News