സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് കുവൈത്തിലേക്ക് നേരിട്ടുവരാനനുമതി.

  • 14/12/2020

കുവൈറ്റ് സിറ്റി : യാത്രാ നിരോധനമുള്ള രാജ്യങ്ങങ്ങളിൽനിന്നുള്ള സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് കുവൈത്തിലേക്ക് നേരിട്ടുവരാനനുമതി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സ്വകാര്യ മെഡിക്കൽ മേഖലയിലെ തൊഴിലാളികൾക്ക്  നേരിട്ട് മടങ്ങിവരുന്നതിനുള്ള അനുമതി നൽകുന്ന സർക്കുലറും ലിസ്റ്റും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ചു. 

സർക്കുലറിൽ പറയുന്നതനുസരിച്ച്, സ്വകാര്യ മേഖലയിലെ നഴ്സിംഗ് സ്റ്റാഫ്, ടെക്നീഷ്യൻ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെയുള്ള മെഡിക്കൽ ഉദ്യോഗസ്ഥർക്ക്  സാധുതയുള്ള താമസരേഖയുള്ള  രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവർക്ക്   നേരിട്ടോ അല്ലാതെയോ ഉള്ള വീമാനങ്ങളിൽ കുവൈത്തിലേക്ക് മടങ്ങാം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും അവരുടെ കൂടുംബാംഗങ്ങള്‍ക്കുമാണ് രാജ്യത്തേക്ക് നേരീട്ട് വരാന്‍ അനുമതി നല്‍കിയിരുന്നു.

Related News