കുവൈത്തിൽ പുതിയമന്ത്രിസഭ രൂപീകരിച്ചു.

  • 14/12/2020

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ 37-മത് മന്ത്രിസഭ അധികാരമേറ്റു. കഴിഞ്ഞ ഡിസംബർ 8 നാണ്  അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാ  ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബയെ പ്രധാനമന്ത്രിയായി രണ്ടാമതും ചുമതലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭയാണ് ഇന്ന് നിലവിൽ വന്നത്. 16 അംഗ മന്ത്രിസഭയിൽ പുതുമുഖങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. ആഭ്യന്തരം ഷൈഖ്‌ തമർ അൽ അലി അൽ സബാഹും, പ്രതിരോധം  ഷൈഖ്‌ ഹമ്മദ്‌ അൽ ജാബർ അൽ അലിയും, വിദേശ കാര്യം ഷൈഖ്‌ അഹമ്മദ്‌  അൽ നാസർ അൽ സബാഹും കൈകാര്യം ചെയ്യും. കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തരം കയ്യാളിയിരുന്ന അനസ്‌ അൽ സാലേക്ക് കേബിനറ്റ് കാര്യ വകുപ്പ് നൽകി. അധിക ചുമതലയായി ഉപപ്രധാന മന്ത്രി പദവിയും നൽകിയിട്ടുണ്ട്. മന്ത്രിസഭയിലെ ഏക വനിതയായ ഡോ. റന അൽ ഫാരിസിക്ക്‌ പൊതു മരാമത്ത്‌, മുൻസിപ്പാലിറ്റിയുടെ ചുമതലയും വഹിക്കും. 
മന്ത്രിമാരും വകുപ്പുകളും.

1- ഹമദ് ജാബർ അൽ അലി അൽ സബ, ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി.

2- അനസ് ഖാലിദ് നാസർ അൽ സാലിഹ്, ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി.

3 - തമർ അലി സബ അൽ സലേം അൽ സബ, ആഭ്യന്തരം. 

4- ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബ, വിദേശകാര്യം. 

5- ഡോ. ബേസിൽ ഹമ്മൂദ് ഹമദ് അൽ സബ, ആരോഗ്യം. 

6- ഖലീഫ ഹമാദേ, ധനം. 

7- ഡോ. നവാഫ് അൽ യാസീൻ, നീതിന്യായം. 

8- ഡോ. അലി അൽ മുദഫ്, വിദ്യാഭ്യാസം. 

9- ഡോ. റാണ അബ്ദുല്ല അബ്ദുൾറഹ്മാൻ അൽ ഫാരിസ്, പൊതുമരാമത്ത് , മുനിസിപ്പൽ .

10- ഡോ. മുഹമ്മദ് അൽ ഫാരിസ്, എണ്ണ , വൈദ്യുതി, ജലം. 

11- അബ്ദുൾ റഹ്മാൻ അൽ മുത്തൈരി  വിവര - യുവജനകാര്യം. 

12- മുബാറക് സേലം മുബാറക് അൽ ഹരീസ്, പാർലിമെന്റ് കാര്യം .

13- ഇസ അൽ കന്ദാരി, കാര്യ, എൻ‌ഡോവ്‌മെൻറ് .

14- അബ്ദുല്ല മറാഫി, ഭവന- സേവനകാര്യം.
 
15- ഫൈസൽ അൽ മെഡ്‌ലെജ്, വ്യവസായം.  
EpLtms5WMAAN3Dl.jpg


Related News