കോവിഡിന് ശമനം; അടുത്തയാഴ്ചയോടെ സ്കൂളുകൾ തുറക്കാനൊരുങ്ങി ചൈന.

  • 29/08/2020

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്‌കൂളുകൾ അടുത്തയാഴ്ചയോടെ തുറക്കാനൊരുങ്ങി ചൈന. കഴിഞ്ഞ ദിവസം 9 പേർക്ക് മാത്രമാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്ത് നിന്ന് വന്നവരുമാണ്. മാത്രമല്ല, ചൈനയിലെ ആശുപത്രികളിൽ 288 കൊവിഡ് രോഗികൾ മാത്രമാണുള്ളത്. 361 പേർ ഐസോലേഷനിലും കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകൾ തിങ്കളാഴ്ചയോടെ തുറക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവർത്തനം. കോളജുകളിലെ അണ്ടൻഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകും.

Related News