ചെറുകിട മേഖലയില്‍ വിസ കൈമാറ്റം അനുവദിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ

  • 31/08/2020



കുവൈത്ത് സിറ്റി  : ചെറുകിട  ഇടത്തരം സംരംഭ മേഖലയില്‍ വിസ കൈമാറ്റം അനുവദിക്കുമെന്ന്  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഡയറക്ടർ അഹമ്മദ് അൽ മൂസ അറിയിച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാത്രമേ മാറ്റം അനുവദിക്കുകയുള്ളൂ .  ഇത് സംബന്ധിച്ച സർക്കുലർ അധികൃതര്‍ക്ക് നല്‍കിയതായി അദ്ദേഹം പറഞ്ഞു. കോവിഡ് കാരണം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന  ചെറുകിട മേഖലയിലെ വ്യവസായ സംരഭകര്‍ക്ക് ആശ്വാസം നല്‍കുകയെന്ന അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും പരമാവധി മൂന്ന് തൊഴിലാളികള്‍ക്ക് മാത്രമേ പുതിയ ആനുകൂല്യം അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ് ഓണേര്‍സ് സര്‍വീസ് വകുപ്പ് ഡയറക്ടരുടെ അനുമതിയോടെ മാത്രമേ മാറ്റം അനുവദിക്കുകയുള്ളൂ.  റിലീസ് നല്‍കുന്ന തൊഴിലാളിക്ക് രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ചുള്ള  എല്ലാവിധ ആനുകൂല്യങ്ങളും നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ എസ്എംഇ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മൂന്ന് വർഷത്തിന് ശേഷം ചെറുകിട മേഖലയിലെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്വഭാവികമായ  മാറ്റം അനുവദിച്ചിരുന്നു. 

Related News