കാമുകനുമായി വഴക്ക്; കുവൈത്തി യുവതി കെട്ടിടത്തിന്‍റെ എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

  • 01/09/2020



കുവൈറ്റ് സിറ്റി: സാൽമിയയില്‍ 26 വയസുള്ള കുവൈത്തി യുവതി കെട്ടിടത്തിന്‍റെ  എട്ടാം നിലയില്‍ നിന്ന് ചാടി  ആത്മഹത്യ ചെയ്തു. യുവതി നേരത്തെ ഹോട്ടലിലെ  എട്ടാം നിലയില്‍ നില്‍ക്കുന്നത് കണ്ടിരുന്നു. കാമുകനുമായുള്ള വഴക്കുണ്ടാക്കിയതായിനെ തുടര്‍ന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് സൂചന. വിവരം അറിഞ്ഞതിനെ തുടര്‍ന്ന്  പോലീസും പാരാമെഡിക്കുകളും സംഭവസ്ഥലത്തെത്തി. സ്വദേശി യുവാവിനെ  പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ മൊബൈല്‍  പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related News