ആശുപത്രി ക്രമക്കേട് ; അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിമാര്‍ക്കെതിരെയും ഹെല്‍ത്ത് ഡയറക്ടക്കെതിരെയും അന്വേഷണം

  • 01/09/2020


കുവൈത്ത് സിറ്റി: ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഴിമതി വിരുദ്ധ അതോറിറ്റിയിലേക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി അൽ ഖബസ് പത്രം  റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിമാരായി വിരിമിച്ച മൂന്ന് ഉന്നത  ഉദ്യോഗസ്ഥര്‍ക്കെതിരെയും ഹെല്‍ത്ത്   ഡയറക്ടരായി  സര്‍വീസില്‍ തുടരുന്ന ഉദ്യോഗസ്ഥനുമെതിരെയാണ് പരാതികള്‍  ഉയര്‍ന്നിരിക്കുന്നത്.  ആശുപത്രി വിപുലീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ കമ്പിനികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും പൊതുഫണ്ട് തട്ടിയെടുത്തുമെന്ന  ആരോപണത്തെ തുടര്‍ന്നാണ് അഴിമതി വിരുദ്ധ അതോറിറ്റിയിലേക്ക് കേസുകള്‍ റഫര്‍ ചെയ്തത്. 265 മില്ല്യണ്‍ ദിനാര്‍ വകയിരുത്തിയ  ഫര്‍വാനിയ ആശുപത്രി വിപുലീകരണവും 232 മില്ല്യണ്‍ ദിനാര്‍ വകയിരുത്തിയ അദാന്‍  ആശുപത്രി വിപുലീകരണവുമാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. 

അഴിമതികള്‍ തടയുവാന്‍ വേണ്ടി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. അഴിമതി വിരുദ്ധ അതോറിട്ടി 2/2016 ലെ നിയമത്തിലെ രണ്ടാം വകുപ്പനുസരിച്ച് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്തുവിവരം യഥാസമയം സമര്‍പ്പിക്കണമെന്ന നിയമം നേരത്തെ പാസാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും,ക്ലിനിക്കുകളിലുമായി വിദേശ നഴ്‌സുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുകളെ തുടര്‍ന്നായിരുന്നു പുതിയ നിയമം നടപ്പിലാക്കിയത്. 

Related News