അഞ്ച് വയസുകാരൻ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു.

  • 02/09/2020

കുവൈറ്റ് സിറ്റി : ഹവല്ലിയിൽ  അഞ്ചാം നിലയിലുള്ള കുടുംബത്തിന്റെ അപ്പാർട്ട്മെന്റിന്റെ ജനാലയിൽ നിന്ന് വീണ് അഞ്ച് വയസുള്ള കുട്ടി മരിച്ചുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് റിപ്പോർട്ട് ചെയ്തു. അഞ്ച് വയസുള്ള ഈജിപ്ഷ്യൻ സ്വദേശിയായ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ശരീരത്തിൽ നിരവധി ഒടിവുകൾ ഉള്ളതായും മുബാറക് ആശുപത്രി റിപ്പോർട്ട് ചെയ്തു. കുട്ടിയെ ICU വിലേക്കുമാറ്റിയെങ്കിലും പിന്നീട് മരണപ്പെട്ടു. വീടിന്റെ ജാനാലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയാണ് കുട്ടി താഴേക്കു വീണതെന്ന് പിതാവ് വെളിപ്പെടുത്തി. വിഷയത്തിൽ കേസ് ഫയൽ ചെയ്യുകയും കൂടുതൽ നിയമ നടപടികൾ തുടരുകയുമാണ്. 

Related News