യുവതി പീഡിപ്പിച്ചതായി പരാതി; പോലീസ് കേസുടുത്തു

  • 02/09/2020കുവൈത്ത് സിറ്റി: യുവതി ശാരീരികമായി പീഡിപ്പിച്ചതായും 350 ദിനാര്‍ മോഷ്ടിച്ചതായും പരാതി.  48 കാരനായ പാകിസ്താൻ സ്വദേശിയാണ് പരാതിയുമായി സാല്‍മിയ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ബക്കാല നടത്തുകയായിരുന്ന പാകിസ്താനിയുടെ കടയിലേക്ക് ഉപഭോക്താവെന്ന വ്യാജേന എത്തിയ യുവതി ഡിറ്റർജന്റ് പൊടിക്ക് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അടുത്തേക്ക് വന്ന സ്ത്രീ തന്നെ കെട്ടിപിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. 

യുവതി പോയതിന് ശേഷമാണ്  പോക്കറ്റില്‍ നിന്നും  350 ദിനാര്‍ നഷ്ടപ്പെട്ടത് ശ്രദ്ധിച്ചതെന്നും ഉടന്‍ തന്നെ പുറത്തേക്ക് വന്നെങ്കിലും കറുത്ത ജർമ്മൻ വാഹനത്തില്‍ കയറി പോവുകയാണ് ഉണ്ടായതെന്നും പാകിസ്താൻ സ്വദേശി പറഞ്ഞു. സമാനമായ അനുഭവം പലയാളുകള്‍ക്കും ഉണ്ടായാതായും പരാതിയുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. 

Related News