പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കുവൈറ്റ് വിദേശകാര്യ സഹമന്ത്രി അനുശോചനം അറിയിച്ചു.

  • 02/09/2020

കുവൈറ്റ് സിറ്റി : മുൻ രാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ കുവൈറ്റ് സ്റ്റേറ്റ് വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാൻ അൽ ജറല്ല  അനുശോചനം അറിയിച്ചു.  ഇന്ത്യ ഹൌസിൽ നേരിട്ടെത്തിയാണ് മന്ത്രി ഖാലിദ് സുലൈമാൻ അൽ ജറല്ല കുവൈറ്റ് സർക്കാരിന്റെ ഔദ്യോഗിക അനുശോചനം രേഖപ്പെടുത്തിയത്. തുടർന്ന്  ഇന്ത്യൻ അംബാസഡറുടെ ഓഫീസ് സന്ദർശിക്കുകയും അംബാസഡർ സിബി  ജോർജുമായി കൂടിക്കാഴ്ചയും നടത്തി. 

Related News