ഇന്ത്യയിലേക്ക് വ്യോമ ഗതാഗതം പുനരാരംഭിക്കുവാന്‍ നടപടികളായില്ല; കുവൈത്തിലെ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു

  • 05/09/2020



കുവൈത്ത് സിറ്റി : ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വ്യോമ ഗതാഗതം പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന്  ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമായതായി കുവൈറ്റ് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫീസ്  (കുഡ്‌ലോ) ചെയർമാൻ ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു. ഈ രാജ്യങ്ങളില്‍ കൊറോണ വ്യാപനം ഉയര്‍ന്നതിനാല്‍ വിസയും റിക്രൂട്ട്‌മെന്റ് നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഡൊമസ്റ്റിക് ലേബർ ഓഫീസ് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിനും  ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്കും നിരവധി കത്തുകൾ അയച്ചിട്ടും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

വീട്ടു ജോലിക്കാരുടെ ക്ഷാമം നേരിടാൻ വിസ വിതരണം ഉടന്‍ പുനരാരംഭിക്കണമെന്ന് മാൻപവർ പബ്ലിക്​ അതോറിറ്റിയോട് ഖാലിദ് അൽ ദഖ്നാൻ അഭ്യര്‍ഥിച്ചു. മാസങ്ങള്‍ക്ക് മുമ്പു  തൊഴിലാളികളുടെ നിയമനം നിർത്തലാക്കാനുള്ള തീരുമാനം മൂലം ഗാർഹിക തൊഴിൽ വിപണിയിൽ മനുഷ്യശക്തിയുടെ വലിയ  കുറവാണ്  അനുഭവപ്പെടുന്നത്. നേരത്തെ കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയിൽ നിയമ പരിഷ്​കാരങ്ങള്‍ക്ക് മാൻപവർ പബ്ലിക്​ അതോറിറ്റിയുടെ നേതൃത്വത്തില്‍ തുടക്കം കുറച്ചിരുന്നു. 

Related News