കാവൽക്കാരന്‍ നാലായിരത്തിലേറെ ദിനാറുമായി കടന്ന് കളഞ്ഞതായി പരാതി

  • 09/09/2020


കുവൈത്ത് സിറ്റി : കെട്ടിടത്തിന്‍റെ കാവൽക്കാരന്‍ (ഹാരിസ് ) നാലായിരത്തിലേറെ ദിനാറുമായി കടന്ന് കളഞ്ഞു . മഹബുള്ളയിലെ സ്വദേശി വനിതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നാണ് വാടകക്കാരില്‍ നിന്നും പിരിച്ചുടുത്ത 4,355 ദിനാറുമായി കാവൽക്കാരന്‍ മുങ്ങിയതായി പോലീസ് സ്റ്റേഷനില്‍  പരാതി ലഭിച്ചത്. 

പരാതിയെ തുടര്‍ന്ന്  സ്റ്റേഷനിലേക്ക് വിളിപ്പിച്ച കാവൽക്കാരന്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചു. കോവിഡ് കാരണം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ വാടകക്കാര്‍ റെന്‍റ് നാല്‍കാറില്ലെന്നും ഈ വിവരങ്ങള്‍ യഥാസമയം കെട്ടിട ഉടമയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വാടകയ്ക്ക് പണം നൽകാത്തതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഫ്ലാറ്റുടമകള്‍  കുവൈത്തിയുമായി നേരിട്ട് സംസാരിക്കുകയാണ് പതിവെന്നും ജോലിക്കാരനായിരുന്ന തനിക്കെതിരെ കേസ് നല്കിയതില്‍ ദുരൂഹതയുണ്ടെന്നും കാവൽക്കാരന്‍ പോലീസിനോട് പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. 

Related News